നാല് സെന്റ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന 1000 സ്ക്വയർ ഫീറ്റ് വീടിന്റെ പ്ലാൻ സവിശേഷതകളും അറിയാം..!!

നാല് സെന്റ് പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന 900 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന രണ്ട് ബെഡ്റൂം ഉള്ള ഒരു അടിപൊളി വീടിന്റെ പ്ലാനും സവിശേഷതകളും ഇവിടെ പരിചയപ്പെടുത്തുന്നു. ആദ്യമായി ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം. ഇതിന്റെ മുൻഭാഗത്ത് ഇടതുവശത്തായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നിന്ന് നേരെ ലിവിങ് റൂമിലേക്ക് ആണ് കടക്കുന്നത് .

ലിവിങ് റൂമിന് ഇടതുവശത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. വലതു ഭാഗത്തായി ടിവി യൂണിറ്റും സെറ്റ് ചെയ്യാവുന്നതാണ്. ലിവിങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ വലതു ഭാഗത്തായാണ് ഡൈനിങ് ഏരിയ നൽകിയിരിക്കുന്നത്. അത്യാവശ്യം സ്പേസ് ഡൈനിങ് ഏരിയയ്ക്ക് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ വലതുഭാഗത്ത് ഒരു ബെഡ്റൂമും വാഷ് യൂണിറ്റും നൽകിയിട്ടുണ്ട്.

ഈ ബെഡ്റൂം ബാത്ത് അറ്റാച്ച്ഡ് ആണ്. അതുപോലെ ലിവിങ് റൂമിന്റെ വലതുഭാഗത്തായി ഡൈനിങ് ഏരിയയിൽ നിന്നും കടക്കാവുന്ന രീതിയിൽ മറ്റൊരു ബെഡ്റൂം നൽകിയിരിക്കുന്നു. ഇതും ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം ആണ്. ഡൈനിങ് ഏരിയയോട് ചേർന്നാണ് സ്റ്റെയർകേസ് നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ ഇടതുഭാഗത്തായി അടുക്കളയും നൽകിയിട്ടുണ്ട് .

അടുക്കളയിൽ നിന്നും കടക്കാവുന്ന രീതിയിൽ വർക്ക് ഏരിയയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റെയർകെയ്സ് കയറി മുകളിൽ ഓപ്പൺ ടെറസ്സിലേക്ക് കയറാവുന്നതാണ്. 1028 സെന്റീമീറ്റർ നീളവും 858 സെന്റ്റിമീറ്റർ വീതിയുമാണ് ഈ പ്ലാനിന്റെ അളവ്. ആകെ 893 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ വിസ്തീർണം വരുന്നത്. 137 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഇതിന്റെ കോണിങ് റൂമിനും നൽകിയിരിക്കുന്നു.

ആകെ 1030 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ആണ് ഈ വീടിന് വരുന്നത്. അതുകൊണ്ടുതന്നെ 15 ലക്ഷം രൂപ മുതൽ ഈ വീടിന് ബഡ്ജറ്റ് കണക്കാക്കാവുന്നതാണ്.

Leave a Comment