1000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ 2 ബെഡ്‌റൂം ഉള്ള സിമ്പിൾ വീട്..!! പ്ലാനും വിവരങ്ങളും അറിയാം..!!

നാലര സെന്റ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന രണ്ട് ബെഡ്റൂമുകളോടുകൂടിയ 1000 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ പ്ലാനും സവിശേഷതകളും അറിയാം. ഈ വീടിന്റെ പ്ലാൻ എങ്ങനെയാണെന്ന് നോക്കാം. ചതുരാകൃതിയിലാണ് ഈ വീടിന്റെ പ്ലാൻ വരുന്നത്. പ്ലാനിന്റെ മുൻഭാഗത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു.

സിറ്റൗട്ടിന് ചെറിയ സ്പേസ് ആണ് നൽകിയിരിക്കുന്നത്. സിറ്റൗട്ടിലെ വലതുഭാഗത്ത് പോർച്ച് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. നീളത്തിലാണ് ലിവിങ് റൂം നൽകിയിരിക്കുന്നത്. ലിവിങ് റൂമിൽ നിന്നും ഡൈനിംഗ് റൂമിലേക്ക് കടക്കാൻ സാധിക്കും.

ലിവിങ് റൂമിനെയും ഡൈനിങ് റൂമിനെയും തിരിക്കുന്നതായി വെർട്ടിക്കൽ പാനലുകൾ നൽകാൻ സാധിക്കും. ഡൈനിങ് റൂമിന്റെ ഇടതുഭാഗത്ത് ആയിട്ടാണ് 2 ബെഡ് റൂമുകൾ നൽകിയിരിക്കുന്നത്. ഇതിൽ ലിവിങ് റൂമിനോട് ചേർന്നുള്ള ബെഡ് റൂമിലാണ് അറ്റാച്ച്ഡ് ബാത്റൂം നൽകിയിരിക്കുന്നത്.

ഡൈനിംഗ് റൂമിന്റെ വലതുഭാഗത്തായി അടുക്കള നൽകിയിട്ടുണ്ട്. അടുക്കളയിൽ നിന്നും കടക്കാവുന്ന രീതിയിൽ ചെറിയ വർക്ക് ഏരിയയും വർക്ക് ഏരിയയിൽ നിന്ന് കടക്കാൻ സാധിക്കുന്ന രീതിയിൽ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിട്ടുണ്ട്. ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവും വരുന്നതിന് ഉള്ള വെന്റിലേഷൻ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1018 സെന്റി മീറ്ററാണ് ഈ പ്ലാനിന്റെ നീളം വരുന്നത്. അതുപോലെ 896 സെന്റീമീറ്റർ വീതിയും ഈ പ്ലാനിന് ഉണ്ട്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഒരു ചെറിയ കുടുംബത്തിന് പറ്റിയ വളരെ സിമ്പിൾ ആയ പ്ലാൻ ആണ് ഇത്.

Leave a Comment