ഒറ്റനിലയിൽ നിർമ്മിക്കാവുന്ന ഒരു അടിപൊളി കേരളാ സ്റ്റൈൽ വീട്. പ്ലാനും മറ്റു വിവരങ്ങളും ഇതാ

ഈ വീട് ഒരു ഇടത്തരം ഫാമിലിക്ക് യോജിച്ച ഡിസൈനാണ്. അതായത് 3 ബെഡ്റൂം ആണ് ഈ ഡിസൈന് നൽകിയിട്ടുള്ളത്. ഒറ്റ നിലയിലാണ് ഈ വീടിൻറെ നിർമ്മിതി. വീതി കുറഞ്ഞതും നീളം കൂടിയതുമായ സ്ഥലത്ത് ഈ പ്ലാൻ ഏറെ അനുയോജ്യമാണ്. നമുക്ക് ഈ പ്ലാൻനിൻറെ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

1475 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന് ഉള്ളത്. 10 മീറ്റർ വീതിയും 18 മീറ്റർ നീളവും ആണ് ഈ വീടിൻറെ ആകെയുള്ള അളവ്. വീടിൻറെ വലതുഭാഗത്തായി കാർ പാർക്കിങ്ന് ഉള്ള സ്ഥലം കൊടുത്തിട്ടുണ്ട്. തുടർന്ന് ഇടതുഭാഗത്തായി ലിവിങ് റൂം ആണ് ആദ്യമായി കൊടുത്തിരിക്കുന്നത്. ലിവിങ് റൂമിൽ നിന്ന് നേരിട്ട് ഡൈനിംഗ് റൂമിലേക്ക് പ്രവേശിക്കാം.

ഇത് ലിവിംഗ് കം ഡൈനിങ് രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഡൈനിങ് നിന്ന് നേരെ ഓപ്പൺ ആയിട്ടാണ് കിച്ചൻ കൊടുത്തിരിക്കുന്നത്. കിച്ചൺ വീടിൻറെ മുൻഭാഗത്ത് ആയിട്ട് വരും. എങ്കിലും ഇത് പുതിയ നിർമ്മാണ രീതിയിൽ ഏറെ പ്രചാരത്തിലുള്ള ഒരു നിർമ്മിതിയാണ്. തുടർന്ന് പുറകിലേക്ക് പോവുകയാണെങ്കിൽ കോമൺ ബാത്ത് റൂമും, രണ്ടു ബെഡ്റൂമും അടുത്തടുത്തായി
കാണിച്ചിട്ടുണ്ട്.

ഏറ്റവും പുറകിൽ ഉള്ളതാണ് ഇതിൻറെ മാസ്റ്റർ ബെഡ്റൂം. വിശാലമായ ഒരു ഡ്രസ്സിംഗ് റൂമും ഇതിന് നൽകിയിട്ടുണ്ട്. കൂടാതെ ഡൈനിങ് നിന്ന് പുറത്തേക്ക് വരുമ്പോൾ ഒരു ചെറിയ സെക്കൻഡ് സിറ്റൗട്ടും ഇതിനു നൽകിയിട്ടുണ്ട്. ഈ ഭാഗത്തായി നിങ്ങൾക്ക് ഗാർഡൻ സ്പേസ് നൽകാവുന്നതാണ്.

ഈ വീടിൻറെ ഒരു പോരായ്മയായി തോന്നുന്നത് കിച്ചൻ മുൻഭാഗത്താണ് എന്നുള്ളതാണ്. കൂടാതെ വർക്ക് ഏരിയയും കൊടുത്തിട്ടില്ല. ഈ കാര്യത്തെ മാറ്റിനിർത്തിയാൽ ഇത്‌ നല്ലൊരു പ്ലാൻ ആണ്. ഈ വീട് ഒരു കണ്ടംബറി ഡിസൈനിൽ രൂപകൽപന ചെയ്തതാണ്. പുറമേ ഓറഞ്ച് നിറത്തിലുള്ള കണ്ടംബറി എലമെന്റ് നൽകിയിട്ടുണ്ട്.

പുറമേയുള്ള ചുമർ വുഡൻ ടൈൽ നോട് സാമ്യമുള്ളതാണ്. ഈ വീടിൻറെ പ്ലാൻ താഴെക്കൊടുത്തിരിക്കുന്നു, പരിശോധിക്കുക.. നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത് 23 ലക്ഷം

Leave a Comment