1100 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട്..!! പ്ലാനും സവിശേഷതകളും കാണൂ..!!

1100 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു 3 ബെഡ്റൂം വീടിന്റെ പ്ലാനും സവിശേഷതകളും നോക്കാം. ആദ്യമായി ഇതിന്റെ പ്ലാനിൽ എന്തെല്ലാം ആണ് ഉള്ളതെന്ന് നോക്കാം. പോർച്ച് ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്ലാൻ ആണ് ഇത്. പോർച്ച് വീടിന്റെ മുൻ ഭാഗത്ത് ഇടത് സൈഡിൽ ആണ് നൽകിയിരിക്കുന്നത്.

പോർച്ചിനോട് ചേർന്ന് വീടിന്റെ മുൻഭാഗത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നീളത്തിൽ മുഴുവനായും സ്റ്റെപ്പ് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. ലിവിങ് റൂമിന്റെ വലതുഭാഗത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്.

അതുപോലെ ഇടതുഭാഗത്തായി ടിവി യൂണിറ്റ് സെറ്റ് ചെയ്യാൻ സാധിക്കും. ലിവിങ് റൂമിൽ നിന്നും ഡൈനിങ്ങ് റൂമിലേക്ക് കടക്കാവുന്നതാണ്. ഡൈനിങ് റൂമിൽ മുകളിലായി ഇടതുഭാഗത്ത് ഒരു വാഷ് യൂണിറ്റും വലതുഭാഗത്ത് ഒരു കോമൺ ടോയ്‌ലറ്റും നൽകിയിട്ടുണ്ട്.

3 ബെഡ് റൂമുകളാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൈനിങ്ങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ വലതുഭാഗത്തായി 2 ബെഡ് റൂമുകളും ഇടതു ഭാഗത്തായി ഒരു ബെഡ്റൂമും ആണ് നൽകിയിരിക്കുന്നത്. വലതുഭാഗത്തുള്ള ബെഡ്റൂമുകളിൽ ലിവിങ് റൂമിനോട് ചേർന്ന ബെഡ്റൂം ബാത്ത് അറ്റാച്ച്ഡ് ആണ്.

അതുപോലെ ലിവിങ് റൂമിന്റെ ഇടതുഭാഗത്തുള്ളബെഡ് റൂമും ബാത്ത് അറ്റാച്ച്ഡ് ആണ്. ഡൈനിങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ ഇടതുഭാഗത്തായി ആണ് കിച്ചൻ നൽകിയിരിക്കുന്നത്. ഈ പ്ലാനിലെ ലിവിങ് റൂമിനും ഡൈനിങ് റൂമിനും ബെഡ് റൂമുകൾക്കും ആവശ്യത്തിന് വലുപ്പം നൽകിയിട്ടുണ്ട്. വീടിന് ആവശ്യത്തിന് വെന്റിലേഷൻ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1158 സെന്റീമീറ്റർ ആണ് ഈ പ്ലാനിന്റെ നീളം വരുന്നത്. അതുപോലെ 1048 സെന്റീമീറ്റർ ആണ് വീതി വരുന്നത്. ആകെ 1100 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ മൊത്തം വിസ്തീർണ്ണം വരുന്നത്. ഒരു സാധാരണ കുടുംബത്തിന് പറ്റിയ, ഒരു അടിപൊളി പ്ലാൻ ആണ് ഇത്.

Leave a Comment