4 സെൻറിൽ 390 സ്ക്വയർ ഫീറ്റിൽ ആറര ലക്ഷത്തിന് നിർമ്മിക്കാവുന്ന ഒരു ചെറിയ കുടുംബത്തിന് പറ്റിയ വീട്. പ്ലാനും ഡിസൈനും ഇതാ..

4 സെൻറിൽ നിർമിക്കാവുന്ന ഒരു ചെറിയ വീടിൻറെ പ്ലാൻ ആണ് ഇത്. ഈ വീടിൻറെ ആകെയുള്ള ഏരിയ 390 സ്ക്വയർ ഫീറ്റ് ആണ്. നാലു മീറ്റർ ആണ് വീടിൻറെ മുൻപിലത്തെ വീതി. 9 മീറ്റർ നീളവും ഉണ്ട്. ഈ ചെറിയ വീട്ടിൽ രണ്ട് ബെഡ്റും ഉൾക്കൊള്ളിച്ചു എന്നതാണ് പ്രത്യേകത.

ഇനി ഈ വീട്ടിൽ എങ്ങിനെയാണ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യമായി ഇടതുഭാഗത്തായി ഒരു ചെറിയ സിറ്റൗട്ട് ആണുള്ളത് 120 സെൻറീമീറ്റർ നീളവും, 100 സെൻറിമീറ്റർ വീതിയുമുള്ള ഒരു ചെറിയ സിറ്റൗട്ട് ആണ് ഇതിൽ കൊടുത്തിരിക്കുന്നത്. ഈ സിറ്റൗട്ടിന്റെ മൂലയ്ക്ക് ഒരു കോൺക്രീറ്റ് തൂണും കൊടുത്തിട്ടുണ്ട്. വേണമെങ്കിൽ ഈ ഭാഗത്തു വ്യൂവിൽ ഉള്ളതുപോലെ ചുമരായും കൊടുക്കാം. സിറ്റൗട്ടിൽ നിന്ന് നമുക്ക് അകത്തേക്ക് കിടക്കാം. സിറ്റൗട്ടിൽ നിന്ന് ഒരു ഒറ്റ പൊളിയുള്ള വാതിലാണ് കൊടുത്തിരിക്കുന്നത്. നിങ്ങൾക്ക് ആവശ്യാനുസരണം അത് രണ്ട് പൊളിയുള്ള വാതിൽ ആകാവുന്നതാണ്. സിറ്റൗട്ടിൽ നിന്നും നേരെ ഒരു ചെറിയ സ്പേസിലൂടെ ഡൈനിംഗ് റൂമിലേക്ക് ആണ് എത്തുന്നത്.

270 സെൻറീമീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഒരു ഡൈനിങ് സ്പേസ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ചെറിയ വീടായതിനാൽ ലിവിങ് സ്പേസിന് വേറെ സ്ഥലം കണ്ടിട്ടില്ല. ഇതും ഇതിനോടനുബന്ധിച്ച് തന്നെയാണ് സ്ഥലം കണ്ടിട്ടുള്ളത്. ഡൈനിങ്ങ് റൂമിൽ നിന്നും കിച്ചണിലേക്കും 2ബെഡ്റൂമിലേക്കും, ഒരു കോമൺ ബാത്റൂമിലേക്കും പ്രവേശിക്കാം.

സിറ്റൗട്ട് നോട് ചേർന്നുള്ള ചുമരിനോട് ചേർന്നാണ് ഒരു ബെഡ്റൂം കൊടുത്തിരിക്കുന്നത്. 270 സെൻറീമീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും ഉള്ളതാണ് ഇതിന്റെ ഉൾവശം. അത്യാവശ്യം വലിപ്പമുള്ള ഒരു ബെഡ്റൂം ആണ് ഇത്. അത്യാവശ്യം വലിപ്പം എന്ന് പറഞ്ഞത് ഈ വീടിൻറെ ആകെയുള്ള ഏരിയ ബന്ധിപ്പിച്ചു പറഞ്ഞതാണ്. പിന്നെയുള്ളത് ബാക്കിയുള്ള ഒരു ബെഡ്റൂം ആണ്, ആ ബെഡ്റൂമിന്റെ നീളം 230 സെൻറീമീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമാണ്. മുൻപിലത്തെ ബെഡ്റൂമിനെ അപേക്ഷിച്ച് ഈ ബെഡ്റൂം അല്പം ചെറുതാണ്.

ഈ രണ്ടു ബെഡ്റൂമിലും ഇടയിലാണ് ഒരു കോമൺ ബാത്രൂം നൽകിയിരിക്കുന്നത്. കോമൺ ബാത്റൂം അത്യാവശ്യം നീളമുള്ളതാണ്. അതായത്, 120 മീറ്റർ വീതിയു 3 മീറ്റർ നീളവും ആണ് ഉള്ളത്. ബാത്ത് ഏരിയയും, ക്ലോസെറ്റ് ഏരിയയും, വാഷ് ഏരിയയും ഇതിൽ യഥേഷ്ടം കൊടുക്കാവുന്നതാണ്.

പിന്നെയുള്ളത് കിച്ചൻ ആണ്. താരതമ്യേന വീതി കുറവാണ് ഈ വീടിന്റെ അടുക്കളയ്ക്ക്. 160 സെൻറീമീറ്റർ മാത്രമേ ഉള്ളു ഇതിൻറെ വീതി എന്താണ് ആകെയുള്ള ഒരു ന്യൂനതയായി കാണുന്നത്. നീളം 3 മീറ്റർ തന്നെയുണ്ട്. കിച്ചണിൽ നിന്നും നേരെ പുറത്തേക്ക് ആണ് ഡോർ കൊടുത്തിരിക്കുന്നത്.

ഈ വീടിൻറെ റൂഫ് ലേഔട്ട് അല്പം ചെരിച്ചാണ് കൊടുത്തിരിക്കുന്നത്. എന്നാൽ ഇത് സ്ലോപ്പ് റൂഫ് ആണെന്ന് പൂർണമായി പറയാൻ സാധിക്കുകയില്ല. മുൻഭാഗം അല്പം ഉയർത്തിയാണ് കൊടുത്തിരിക്കുന്നത്. സാധാരണ റൂഫ് ഉയരത്തിൽ നിന്നും നിന്നും ഒരു മീറ്ററോളം ഉയർത്തിയാണ് മുൻപിലത്തെ ഭാഗത്ത് കൊടുത്തിരിക്കുന്നത്. പുറകിലുള്ള ഭാഗത്ത് 3 മീറ്റർ ഉയരത്തിലാണ് റൂഫ് നൽകുന്നത്. അങ്ങനെ കൊടുക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് 3 മീറ്ററിൽ ഒന്നായി റൂഫ് വാർക്കുകയും, പാരപ്പറ്റ് മാത്രം ഉയർത്തി ടോപ് സ്ലാബ് ആയി ചിത്രത്തിൽ കാണുന്നതുപോലെ കൊടുക്കാവുന്നതാണ്.

ആകെ ഈ വീടിന് 390 ചതുരശ്ര അടി മാത്രമേ വിസ്തീർണ്ണം ഉള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഈ വീട് നിർമ്മിക്കുവാൻ ഒരു ഇടത്തരം നിർമ്മാണ രീതിയിൽ ആറര ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചിത്രത്തിൽ ഉള്ളതുപോലെ മുൻപിൽ നിന്ന് നോക്കുമ്പോൾ ഉള്ള കുറച്ച് ആർട്ട് വർക്കുകളും, കണ്ടംപ്രറി ഡിസൈൻ ചെയ്യുന്നതിനാണ് കുറച്ച് പണം ചെലവാകുന്നത്.

ഒരു ചെറിയ ഫാമിലിക്ക് ആറര ലക്ഷം ചെലവിൽ തീർച്ചയായും ഉണ്ടാക്കി എടുക്കാവുന്ന ഒരു നല്ലൊരു ഡിസൈൻ ആണിത്. നിങ്ങൾക്ക് ഈ ഡിസൈൻ ഇഷ്ടമായെങ്കിൽ അഭിപ്രായം പറയുക. കൂട്ടുകാരുടെ അറിവിലേക്ക് എത്തിച്ചുകൊടുക്കുക.

Leave a Comment