പലിശയില്ലാതെ വീട് ഉണ്ടാക്കിക്കൊടുക്കുന്ന പദ്ധതിയെക്കുറിച്ചാറിയാം

പലിശയില്ലാതെ വീട് ഉണ്ടാക്കി കൊടുക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഇന്നിവിടെ പറയുന്നത്. കേരളത്തിൽ ഓരോ ജില്ലകളിലും വീടുകൾ ഉണ്ടാക്കുന്നതിനുള്ള റേറ്റ് മാറ്റമുണ്ട്. കാസർകോട്, മലപ്പുറം, തൃശ്ശൂര്, പാലക്കാട് ജില്ലകളിൽ 1400 രൂപയാണ് ഒരു സ്ക്വയർ ഫീറ്റിൽ ഈടാക്കുന്ന തുക. അത് കോട്ടയം കൊല്ലം, എറണാകുളം, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലേക്ക് വരുമ്പോൾ 1450 രൂപ ആകും. മലയോര മേഖലയായ ഇടുക്കിയിലും വയനാടും വീട് നിർമ്മിക്കുമ്പോൾ ഈ റേറ്റ് 1500 രൂപയിലേക്കും, തിരുവനന്തപുരത്ത് മാത്രം 1550 രൂപയും ആണ് കണക്കാക്കുന്നത്.

വീടുണ്ടാക്കുന്നതിന് ഉള്ള സ്ഥലം ഓണർ തന്നെ നൽകേണ്ടതാണ്. വീട് ഉണ്ടാക്കുന്നതിനുള്ള വീടിൻറെ ഏരിയയിൽ നിന്ന് മുകളിൽ പറഞ്ഞ സ്ക്വയർ ഫീറ്റ് റേറ്റ് ഗുണിക്കുമ്പോൾ കിട്ടുന്നതാണ് വീടിൻറെ ആകെ ചിലവാകുന്ന തുക. അതിൽ 50% വീടിൻറെ ഓണറും, ബാക്കി 50 ശതമാനം കമ്പനിയും എടുക്കുന്നതാണ്. അതിനു മുൻപ് ശ്രദ്ധിക്കേണ്ട ഒരു കാര്യം, വീട് നിർമ്മിക്കുന്നതിനുള്ള തറ പണിയും (ബെൽറ്റ് ഇല്ലാതെ), വീടിൻറെ കട്ടിളയും അനുബന്ധ സാധനങ്ങളും ഓണർ തന്നെ ചില വഹിക്കേണ്ടതാണ്.

ബാക്കി വരുന്ന തുകയുടെ 50 ശതമാനം കമ്പനി നേരിട്ട് മുടക്കും. അങ്ങനെ കമ്പനി തരുന്ന തുക നിങ്ങൾ നൂറു മാസം കൊണ്ടാണ് തിരിച്ചടക്കേണ്ടത്. അതായത് 8.33 മാസം. തറപ്പണി വരെ ഉള്ള തുക ഓണർ തന്നെ നൽകേണ്ടതാണ്. വീടിൻറെ ബെൽറ്റ് മുതൽ പെയിൻറിങ് അടക്കം താക്കോൽ നൽകുന്ന വരെയുള്ള ജോലികൾ കമ്പനി നിർവഹിക്കും.

വായ്പ ലഭിച്ച 50 ശതമാനം അടുത്ത മാസം മുതൽ കമ്പനിയിലേക്കുള്ള തുക തവണകളായി നൽകി തുടങ്ങണം. ഉദാഹരണത്തിന് തറ പണിയും, കട്ടിളകളും കൂടാതെ ഒരു വീടിന് 30 ലക്ഷമാണ് ചിലവാക്കുന്നത് എങ്കിൽ, ഓണർ 15 ലക്ഷം രൂപ മുടക്കിയാൽ മതിയാകും ബാക്കി 15 ലക്ഷം കമ്പനി നൽകും പലിശ ഇല്ലാതെ തന്നെ . ഇത് തിരിച്ചടക്കാനാണ്‌ 100 മാസം നൽകുന്നത്. പിന്നീട് ഓരോ മാസവും അടയ്ക്കേണ്ട തുക ആകെ വരുന്ന ആകെ തുക നൂറു ഭാഗങ്ങൾ ആയാണ് അടയ്ക്കേണ്ട വരിക.

കൂടുതലറിയാൻ ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.