ചെറിയ പ്ലോട്ടിൽ 20 ലക്ഷത്തിന് നിർമ്മക്കാവുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു സുന്ദര ഭവനം. പ്ലാൻ കാണൂ..

ചെറിയ പ്ലോട്ടിൽ സുന്ദരമായ ഇരുനില വീട് എങ്ങനെ പണിയാമെന്ന് നോക്കാം. പലർക്കും ആശങ്കയുളവാക്കുന്ന ഒന്നാണ് ചെറിയ പ്ലോട്ടിൽ കുറഞ്ഞ ബഡ്ജറ്റിൽ എല്ലാ സൗകര്യവുമുള്ള വീട് എങ്ങനെ ഒരുക്കുമെന്നത്. അങ്ങനെയുള്ളവർക്ക് വളരെ ഉപകാരപ്രദമാവുന്ന ഒരു പ്ലാനാണ് ഇവിടെ പറയുന്നത്. 1291 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട്ടിൽ സിറ്റൗട്ട്, ഡ്രോയിംങ് റൂം, ഡൈനിംങ് റൂം, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിംങ്, 4 കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് ഒരുക്കിയത്.

ഗ്രൗണ്ട് ഫ്ലോറ് 807 സ്കൊയർ ഫീറ്റിലാണ് ഒരുക്കിയത്. വളരെ സിംപിളായി സിറ്റൗട്ട് ഒരുക്കിയത്. 136 സെൻ്റിമീറ്റർ  വീതിയും 300 സെൻ്റീമീറ്റർ നീളവും കൊടുത്തു. സിറ്റൗട്ടിൽ നിന്ന് നേരെ അകത്തളത്തിലേക്ക് ആണ് പ്രവേശിക്കുന്നത്. അവിടെ ഒരു ഡ്രോയിംങ്ങ് റൂം ക്രമീകരിച്ചു. 300 സെൻ്റിമീറ്റർ നീളവും 288 സെൻറിമീറ്റർ വീതിയിലുമാണ് ഈ ഡ്രോയിംങ്ങ് റൂം ഒരുക്കിയത്. രണ്ടു ഭിത്തികളിൽ വിൻ്റോകളും കൊടുത്തിട്ടുണ്ട്.ഡ്രോയിംങ് റൂമിൽ നിന്ന് നേരെ ഡൈനിംങ്ങ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ തന്നെയാണ് ഗോവണിയും ഒരുക്കിയത്. ഡൈനിംങ് ഏരിയയുടെ അടുത്തു തന്നെയാണ് കിച്ചൻ ഒരുക്കിയത്. 288 സെൻ്റിമീറ്റർ നീളവും 270 സെൻ്റിമീറ്റർ വീതിയിലുമാണ് കിച്ചൻ ഒരുക്കി വച്ചത്.

അടുത്തു തന്നെ വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. 288 സെൻ്റിമീറ്റർ നീളവും 136 സെൻറിമീറ്റർ വീതിയിലുമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. അവിടെ നിന്നും പുറത്ത് കടന്നാൽ ഒരു കോമൺ ബാത്ത് റൂം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം വലുപ്പത്തിൽ തന്നെയാണ് ഇത് ഒരുക്കിയിരിക്കുന്നത്. 144 സെൻറിമീറ്റർ നീളവും 150 സെൻ്റിമീറ്റർ വീതിയുമുള്ളതിനാൽ ക്ലോസറ്റ് ഏരിയയും വാഷ് ഏരിയയും അവിടെ നൽകാൻ സാധിക്കും. ഗ്രൗണ്ട് ഫ്ലോറിൽ 2 കിടപ്പുമുറികളാണുള്ളത്. ഒരു കിടപ്പുമുറി വലുപ്പത്തിൽ തന്നെയാണ് ഒരുക്കിയത്. 300 സെൻ്റിമീറ്റർ നീളവും 412 സെൻറിമീറ്റർ വീതിയിലുമാണ് ഒരുക്കി വച്ചത്.

അത്യാശ്യം വലുപ്പത്തിലുള്ള ഒരു ബാത്ത് റൂം തന്നെയാണ് ഈ ബെഡ് റൂമിന് നൽകിയത്.  കോമൺ ബാത്ത് റൂമിൻ്റെ അതേ നീളത്തിലും വീതിയിലും ആണ് ഒരുക്കിയത്. ഗ്രൗണ്ട് ഫ്ലോറിലെ രണ്ടാമത്തെ കിടപ്പുമുറി ഈ മുറിയെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറുതാണ്. 288 സെൻ്റിമീറ്റർ നീളവും 288 സെൻറിമീറ്റർ വീതിയിലുമാണ് ഒരുക്കിയത്. ഈ റൂമിൽ പ്രത്യേകിച്ച് ബാത്ത് റൂമൊന്നും കൊടുത്തിട്ടില്ല.  484 സ്കൊയർ ഫീറ്റിലാണ് ഫസ്റ്റ് ഫ്ലോർ ഒരുക്കിയിരിക്കുന്നത്. ഗോവണി കയറി പ്രവേശിക്കുന്നത് ഫസ്റ്റ് ഫ്ലോറിലെ അപ്പർ ലിവിംങ്ങ് ഏരിയയിലേക്കാണ്. വിശാലമായി തന്നെയാണ് അപ്പ് ലിവിംങും ക്രമീകരിച്ചത്. 282 സെൻ്റിമീറ്റർ നീളവും 382 സെൻ്റിമീറ്റർ വീതിയുമാണ് അപ്പർ ലിവിംങ്ങിനുള്ളത്.

ഗ്രൗണ്ട് ഫ്ലോറിലെ പോലെ രണ്ട് കിടപ്പുമുറികളാണ് ഒരുക്കിയത്. ഒരു കിടപ്പുമുറി വിശാലമായും രണ്ടാമത്തേത് കുറച്ച് ചെറുതുമാണ്. 300 സെൻ്റിമീറ്റർ നീളവും 282 സെൻറിമീറ്റർ വീതിയുമാണ് ഒരു റൂമിനുള്ളത്. അതിൽ ഡ്രസ് ഏരിയ കൂടി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈ കടപ്പുമുറിയിൽ അറ്റാച്ച്ഡ്ഡ് ബാത്ത്റൂം ഒരുക്കിയിട്ടുണ്ട്. 180 സെൻ്റിമീറ്റർ നീളവും 132 സെൻ്റിമീറ്റർ വീതിയുമുളള  ഒരു ബാത്ത്റൂമാണ് ഒരുക്കിയത്. ഈ കിടപ്പുമുറിയിൽ നിന്ന് പുറത്തേക്ക് പ്രവേശിക്കാൻ ഒരു ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്.

ഗ്രൗണ്ട് ഫ്ലോറിൻ്റെ സിറ്റൗട്ടിൻ്റെ മുകളിലായാണ് ഇത് വരുന്നത്. 300 സെൻ്റിമീറ്റർ നീളവും 136 സെൻറിമീറ്റർ വീതിയുമാണ് ഈ ബാൽക്കണി ക്കുള്ളത്. രണ്ടാമത്തെ കിടപ്പു മുറി ഗ്രൗണ്ട് ഫ്ലോറിലെ കിടപ്പുമുറിയുടെ അതേ വലുപ്പത്തിലും നേരെ മുകളിലുമാണ് ഒരുക്കിയത്. അപ്പർ ലിവിംങിൽ നിന്ന് പുറത്തേക്ക് പ്രവേശിക്കാൻ ഓപ്പൺ ടെറസും ഉണ്ട്. സാധാരണക്കാരന് തൻ്റെ  ചെറിയ പ്ലോട്ടിൽ വിശാലമായി എല്ലാ സൗകര്യങ്ങളോടു കൂടിയ ഈ പ്ലാൻ ഉപകാരപ്രദമാകും

Leave a Comment