900 സ്ക്വയർ ഫീറ്റിൽ 2 ബെഡ് റൂം വീട്..!! ഈ ഇടത്തരം വീടിന്റെ പ്ലാനും മറ്റു സവിശേഷതകളും കാണൂ..!!

900 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ നാല് സെന്റ് പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന 2 ബെഡ് റൂമുകളോടു കൂടിയ ഒരു അടിപൊളി വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് ചർച്ച ചെയ്യാം. ആദ്യമായി ഈ വീടിന്റെ മുൻവശത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു.

സിറ്റൗട്ടിൽ നിന്നും കടക്കാവുന്ന രീതിയിൽ സിറ്റൗട്ടിന്റെ വലതു ഭാഗത്തായിട്ടാണ് ലിവിങ് റൂം നൽകിയിരിക്കുന്നത്. ലിവിംഗ് റൂമിന്റെ വലത്തേയറ്റത്ത് അടിഭാഗത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. മുകളിൽ ഒരു ടിവി യൂണിറ്റും നൽകാൻ സാധിക്കും. ലിവിങ് റൂമിലെ ഇടതുഭാഗത്തായി ഡൈനിങ് ഏരിയ നൽകിയിരിക്കുന്നു.

ലിവിങ് റൂമിനെയും ഡൈനിങ്ങ് ഏരിയയെയും തിരിക്കുന്നതിന് വെർട്ടിക്കൽ പാനലുകൾ ഉപയോഗിക്കാവുന്നതാണ്. അത്യാവശ്യം സ്പേസ് ഡൈനിങ് ഏരിയക്ക് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ ഇടതുഭാഗത്തായി വീടിന്റെ മുൻ ഭാഗത്തായാണ് അടുക്കള നൽകിയിരിക്കുന്നത്. കൂടാതെ ഇടതുഭാഗത്ത് തന്നെയായി ഒരു വാഷ് യൂണിറ്റും നൽകിയിരിക്കുന്നു.

അടുക്കളയോട് ചേർന്ന് വർക്ക് ഏരിയ ആയോ സ്റ്റോർറൂം ആയോ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു സ്പേസ് നൽകിയിട്ടുണ്ട്. ഡൈനിങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ മുകൾ ഭാഗത്തായാണ് 2 ബെഡ് റൂമുകൾ നൽകിയിട്ടുള്ളത്.

2 ബെഡ് റൂമുകളും ബാത്ത് അറ്റാച്ച്ഡ് ആണ്. മൊത്തത്തിൽ 900 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ ഏരിയ വരുന്നത്. നാല് സെന്റ് പ്ലോട്ടിൽ ഈ വീട് നിർമ്മിക്കാൻ സാധിക്കും. ഒരു ചെറിയ കുടുംബത്തിന് പറ്റിയ കുറഞ്ഞ ചെലവിൽ നിർമിക്കാൻ സാധിക്കുന്ന നല്ലൊരു വീടിന്റെ പ്ലാൻ ആണ് ഇത്.

Leave a Comment