730 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ അടിപൊളി ബഡ്ജറ്റ് ഹോം..!! പ്ലാനും വിശേഷങ്ങളും അറിയൂ..!!

730 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കാൻ സാധിക്കുന്ന രണ്ട് ബെഡ്റൂമുകളുള്ള അതിമനോഹരമായ ഒരു ബഡ്ജറ്റ് ഹോം നിർമ്മിക്കാനാവശ്യമായ പ്ലാനും അതിന്റെ സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉള്ളത് എന്ന് പരിശോധിക്കാം.

വീടിന്റെ മുൻഭാഗത്ത് വലത്തേ അറ്റത്ത് ആയിട്ടാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. സിറ്റൗട്ടിന്റെ നീളത്തിൽ സ്റ്റെപ്പ് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാവുന്നതാണ്. ലിവിങ് റൂമും ഡൈനിങ് റൂമും ഒരുമിച്ചാണ് നൽകിയിരിക്കുന്നത്.

ലിവിംഗ് കം ഡൈനിങ് റൂമിന്റെ വലത്തേയറ്റത്ത് സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. ഇടതുഭാഗത്തായി മൂലയോട് ചേർന്ന് ഡൈനിങ് ടേബിൾ സെറ്റ് ചെയ്യാം. ലിവിങ് കം ഡൈനിങ് റൂമിന്റെ ഇടതുഭാഗത്തായി ഇവിടെനിന്നും കടക്കാൻ സാധിക്കുന്ന രീതിയിൽ ഒരു ബെഡ്റൂം നൽകിയിരിക്കുന്നു.

ഇത് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം ആണ്. ലിവിങ് കം ഡൈനിങ് റൂമിൽ നിന്നും മുകളിലേക്ക് പോയാൽ വലതുഭാഗത്ത് ഒരു ബെഡ്റൂമും ഇടതുഭാഗത്ത് അടുക്കളയും നൽകിയിരിക്കുന്നു. വലതുഭാഗത്തുള്ള ബെഡ്റൂം ബാത്ത് അറ്റാച്ച്ഡ് ആണ്.

അടുക്കളയ്ക്കും ബെഡ്റൂമിലും ഇടയിലുള്ള സ്പേസിൽ വാഷ് യൂണിറ്റ് നൽകിയിട്ടുണ്ട്. ആവശ്യത്തിന് വലുപ്പമുള്ള അടുക്കളയാണ് പ്ലാനിൽ നൽകിയിരിക്കുന്നത്. അടുക്കളയിൽ നിന്നും കടക്കാവുന്ന രീതിയിലൊരു വർക്ക് ഏരിയ നൽകിയിട്ടുണ്ട്. വർക്ക് ഏരിയയിൽ തന്നെ ഒരു കോമൺ ടോയ്‌ലറ്റും നൽകിയിരിക്കുന്നു.

അങ്ങനെ ആകെ രണ്ട് ബെഡ്റൂമുകൾ ആണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ചെറിയ കുടുംബത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 980 സെന്റീമീറ്റർ ആണ് ഈ പ്ലാൻ നിന്റെ നീളം വരുന്നത്. അതുപോലെ 772 സെന്റീമീറ്റർ ആണ് ഈ പ്ലാനിന്റെ വീതി.

ആകെ ഏകദേശം 730 സ്ക്വയർ ഫീറ്റ് ആണ് ഈ പ്ലാൻ അനുസരിച്ചുള്ള വീടിന്റെ വിസ്തീർണ്ണം വരുന്നത്. ഏകദേശം 9 ലക്ഷം രൂപ മുതൽ ഈ വീടിന് ബഡ്ജറ്റ് കണക്കാക്കാവുന്നതാണ്.

Leave a Comment