6 സെന്റ് പ്ലോട്ടിൽ 1600 സ്ക്വയർ ഫീറ്റ് 2 ബെഡ്‌റൂം വീട്..! പ്ലാനും മറ്റു വിവരങ്ങളും ഇതാ..!

1600 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു വീടിൻറെ പ്ലാനും മറ്റു വിശദാംശങ്ങളും പരിചയപ്പെടാം.  അഞ്ചര അല്ലെങ്കിൽ 6 സെൻറ് പ്ലോട്ടിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു വീടിൻറെ പ്ലാൻ ആണിത്. 1300 സ്ക്വയർ ഫീറ്റ് ആണ് ഇതിൻറെ ഗ്രൗണ്ട് ഫ്ലോർ ഏരിയ ആയി വരുന്നത്. 300 സ്ക്വയർ ഫീറ്റ്  ഏരിയയാണ് ഫസ്റ്റ് ഫ്ലോറിനു നൽകിയിരിക്കുന്നത്.

രണ്ട് ബെഡ്റൂം ആണ് ഈയൊരു പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  രണ്ടു ബെഡ്റൂമും ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ് റൂം, കിച്ചൺ, വർക് ഏരിയ എന്നിങ്ങനെയാണ് മറ്റ് കാര്യങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

1280 സ്ക്വയർ ഫീറ്റ് ആണ് പ്ലാനിൽ നോക്കുമ്പോൾ ഗ്രൗണ്ട് ഫ്ലോർ മാത്രമായി ഏരിയ വരുന്നത്. 332 സ്ക്വയർ ഫീറ്റ് ആണ് ഫസ്റ്റ് ഫ്ലോറിനു വരുന്നത്. സിറ്റൗട്ട് നേരെ മുന്നിൽ തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 370 ×140 എന്ന രീതിയിലാണ് സിറ്റൗട്ട് ഉള്ളത്.

സിറ്റൗട്ടിൽ നിന്നും നേരെ വരുന്നത് ചെറിയൊരു സിറ്റിങ് ഏരിയയിലേക്കാണ്. അവിടെ നിന്നാണ് ലിവിങ് ഏരിയയിലേക്ക് വരുന്നത്. സോഫയും ടിവിയും മറ്റും ലിവിങ് റൂമിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ലിവിങ് റൂമിൽ നിന്നുമാണ് ഡൈനിങ് റൂമിലേക്കുള്ള ഡോർ സ്റ്റാർട്ട് ചെയ്യുന്നത്. ഡൈനിങ് റൂം 470 ×380 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു ബെഡ്റൂമുകൾ ആണ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 360× 380 എന്നീ അളവിലാണ് ബെഡ്റൂമുകൾ ഉള്ളത്. ബാത്റൂം നല്കിയിരിക്കുന്നത് 250 ×140 അളവിലാണ്. ബെഡ്റൂമുകളിൽ രണ്ടിലും അറ്റാച്ച്ഡ് ബാത്റൂം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  വെൻറിലേഷന് വേണ്ടിയുള്ള ജനലുകളും റൂമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇത് കൂടാതെ  വാഷ് കൗണ്ടറും, സ്റ്റഡി റൂമും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കിച്ചണും വർക്ക് ഏരിയയും അടുത്തടുത്താണ് ക്രമീകരിച്ചിരിക്കുന്നത്. 1600 സ്ക്വയർഫീറ്റ് ഏരിയ വരുന്നതുകൊണ്ട് തന്നെ ഏകദേശം 25 ലക്ഷത്തോളം ആണ് ഈയൊരു വീടിൻറെ മിനിമം ബഡ്ജറ്റ് ആയി പറയുന്നത്.

Leave a Comment