5 സെന്റ് പ്ലോട്ടിൽ 4 ബെഡ്റൂമുകളുള്ള അടിപൊളി ഇരുനില വീട്..!! പ്ലാനും സവിശേഷതകളും ഇവയെല്ലാം..!!

5 സെന്റ് പ്ലോട്ടിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന വളരെ മനോഹരമായ 4 ബെഡ് റൂമുകളോടു കൂടിയ ഇരുനില വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇതിന്റെ പ്ലാൻ വിശദമായി പരിശോധിക്കാം. 1110 സെന്റീമീറ്റർ നീളവും 1054 സെന്റീമീറ്റർ വീതിയും ഉള്ള പ്ലാൻ ആണ് ഇത്.

ഇതിന്റെ ഗ്രൗണ്ട് ഫ്ലോർ പരിശോധിക്കുകയാണെങ്കിൽ മുൻഭാഗത്തായി സിറ്റൗട്ട് നൽകിയിരിക്കുന്നു. ചെറിയ സിറ്റൗട്ട് ആണ് ഇതിനു നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. ലിവിങ് റൂമിന്റെ ഇടതുവശത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്.

ലിവിംഗ് റൂമിൽ നിന്നും നേരെ ഡൈനിങ്ങ് റൂമിലേക്ക് കടക്കാവുന്നതാണ്. ഡൈനിങ് റൂമിനും അപ്പുറത്ത് ആയാണ് സ്റ്റെയർകേസ് നൽകിയിരിക്കുന്നത്. സ്റ്റെയർകേസിന്റെ അടിയിലായി വാഷ് യൂണിറ്റ് സെറ്റ് ചെയ്യാവുന്നതാണ്.

ഡൈനിങ്ങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ ഇടതുവശത്തായി മുകൾഭാഗത്ത് അടുക്കളയും അടുക്കളയിൽ നിന്ന് കടക്കുന്ന രീതിയിൽ വർക്ക് ഏരിയയും നൽകിയിരിക്കുന്നു. താഴെ ഭാഗത്ത് പ്രയർ റൂമും നൽകിയിരിക്കുന്നു.

ഡൈനിങ് റൂമിന്റെ വലതുഭാഗത്തായി രണ്ട് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂമുകൾ നൽകിയിരിക്കുന്നു. സ്റ്റെയർകെയ്സ് കയറി ഫസ്റ്റ് ഫ്ലോറിൽ എത്താവുന്നതാണ്. ഇവിടെ അപ്പർ ലിവിങ് സ്പേസ് നൽകിയിട്ടുണ്ട്.

അപ്പർ ലിവിങ് സ്പേസിൽ നിന്നും കടക്കാവുന്ന രീതിയിൽ 2 ബെഡ് റൂമുകളും ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള അതേരീതിയിൽ ബാത്ത് അറ്റാച്ച്ഡ് രീതിയിൽ ഫസ്റ്റ് ഫ്ലോറിലും നൽകിയിരിക്കുന്നു. കൂടാതെ അപ്പർ ലിവിങ് സ്പേസിൽ നിന്നും കടക്കാവുന്ന രീതിയിൽ ഒരു ബാൽക്കണിയും സെറ്റ് ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ ഗ്രൗൻഡ് ഫ്ലോറിൽ 1050 സ്ക്വയർഫീറ്റ് ഏരിയ വരുന്നു. അതുപോലെ ഫസ്റ്റ് ഫ്ലോറിൽ 700 സ്ക്വയർ ഫീറ്റ് ഏരിയയും വരുന്നുണ്ട്. ആകെ 1750 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ആണ് ഈ വീടിനുള്ളത്.

ഒരു ഇടത്തരം കുടുംബത്തിന് താമസിക്കാൻ യോഗ്യമായ അതിമനോഹരമായ ഒരു വീട് ഈ പ്ലാൻ അനുസരിച്ച് നിർമ്മിക്കാൻ സാധിക്കും. 1750 സ്ക്വയർ ഫീറ്റ് വരുന്നതുകൊണ്ട് 28 ലക്ഷം രൂപ മുതൽ ഈ വീടിന്റെ ബഡ്ജറ്റ് കണക്കാക്കേണ്ടതാണ്.

Leave a Comment