നാലര സെന്റ് പ്ലോട്ടിൽ രണ്ട് ബെഡ്റൂം ഉള്ള സിമ്പിൾ വീട്. പ്ലാനും സവിശേഷതകളും അറിയാം..!!

ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ യോഗ്യമായ 1100 സ്ക്വയർഫീറ്റിന് ഉള്ളിൽ വരുന്ന വളരെ സിമ്പിൾ ആയ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാലര സെന്റ് സ്ഥലത്താണ് ഇതിന്റെ പ്ലോട്ട് കണക്കാക്കിയിരിക്കുന്നത്. ഈ പ്ലാനിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം. ആദ്യമായി വീടിന്റെ മുൻഭാഗത്ത് സിറ്റൗട്ട് കൊടുത്തിരിക്കുന്നു.

സിറ്റൗട്ടിൽ മുഴുവനായും സ്റ്റെപ്പ് നൽകിയിട്ടുണ്ട്. സിറ്റൗട്ടിൽ നിന്നും ലിവിങ് ഏരിയയിലേക്ക് കടക്കാവുന്നതാണ്. ഇതിന്റെ വലതുഭാഗത്തായി സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. ലിവിങ് സ്പേസിൽ നിന്നും നേരെ ഡിനിംഗ് ഏരിയയിലേക്കാണ് കടക്കുന്നത്. ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും തിരിക്കുന്നതിന് വെർട്ടിക്കൽ പാനലുകൾ ഉപയോഗിക്കാവുന്നതാണ്.

ഡൈനിങ് ഏരിയയുടെ വലതു ഭാഗത്തായിട്ടാണ് സ്റ്റേയർകേയ്സ് നൽകിയിരിക്കുന്നത്. ഇതിന് താഴെയായി വേണമെങ്കിൽ വാഷ് യൂണിറ്റ് നൽകാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഇടതുഭാഗത്തായി ഒരു ബാത് അറ്റാച്ഡ് ബെഡ്റൂം നൽകിയിട്ടുണ്ട്. ഡൈനിങ് റൂമിൽ നിന്നും നേരെ മറ്റൊരു ബെഡ്റൂം നൽകിയിട്ടുണ്ട്.

ബെഡ്റൂമിലേക്ക് ഉള്ള പാസ്സേജിൽ ഇടതുവശത്തായിഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുണ്ട്. ഈ പാസ്സേജിൽ വലതു ഭാഗത്തായിട്ടാണ് അടുക്കള നൽകിയിരിക്കുന്നത്. അടുക്കളയോട് ചേർന്ന് ഒരു വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. ആവശ്യത്തിനു വലുപ്പമുള്ള ബെഡ് റൂമുകളും ലിവിങ് ഏരിയയുമാണ് ആണ് ഇതിൽ നൽകിയിരിക്കുന്നത്.

ഇതിനോട് താരതമ്യം ചെയ്യുമ്പോൾ വലിപ്പം അൽപ്പം കുറഞ്ഞ അടുക്കളയാണ് ഇതിൽ നൽകിയിരിക്കുന്നത്. എങ്കിലും ഒരു ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം നിർവഹിക്കുന്ന ഒരു പ്ലാൻ തന്നെയാണ് ഇത്. സ്റ്റെയർകെയ്സ് വഴി മുകളിൽ ചെന്നാൽ സ്റ്റെയർ റൂമും ബാക്കി ഓപ്പൺ ടെറസുമാണ് ഉള്ളത്.

ആകെ 1021 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തീർണ്ണം വരുന്നത്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു സിംപിൾ വീടാണ് ഈ പ്ലാനിൽ ഉള്ളത്.

Leave a Comment