നാലര സെന്റ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന 1200 സ്ക്വയർഫീറ്റ് രണ്ട് ബെഡ്റൂം വീട്..! പ്ലാനും മറ്റു വിവരങ്ങളും ഇതാ..!!

നാലര സെൻറ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന 1200 സ്ക്വയർഫീറ്റ് ഏരിയ വരുന്ന ഒരു വീടിൻറെ പ്ലാനും ഡിസൈനും ചർച്ച ചെയ്യാം. ഗ്രൗണ്ട് ഫ്ലോർ ഏരിയ 1200 സ്ക്വയർഫീറ്റ് ആണ് വരുന്നത്. ഓപ്പൺ ടെറസ്സിലേക്ക് ഉള്ള സ്റ്റെയർ റൂമിന്  80 സ്ക്വയർ ഫീറ്റോളം വരുന്നുണ്ട്. അങ്ങനെ ആകെ ആയിരത്തി മുന്നൂറോളം സ്ക്വയർ ഫീറ്റാണ് ഏരിയ വരുന്നത്.

ഈയൊരു പ്ലാനിൽ 2 ബെഡ് റൂമുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2 ബെഡ് റൂമുകൾക്കും അറ്റാച്ച്ഡ് ബാത്റൂം ഉണ്ടായിരിക്കുന്നതാണ്. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെയാണ് വീടിൻറെ ഡിസൈൻ വരുന്നത്. ഈയൊരു വീടിൻറെ ഫ്രണ്ട് ഭാഗത്തായി പോർച്ച് വരുന്നുണ്ട്. ശേഷം സിറ്റൗട്ട് കൊടുത്തിട്ടുണ്ട്.

സിറ്റൗട്ടിൽ നിന്ന് നേരെ ലിവിങ് റൂമിലേക്ക് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് റൂമും ഡൈനിങ് റൂമും സെപ്പറേറ്റ് ചെയ്തിട്ടുണ്ട്. രണ്ടു ബെഡ് റൂമുകളാണ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  അതിലൊരു ബെഡ്റൂമിന് 2 ഭിത്തികളിൽ ആയി വിൻഡോ കൊടുത്തിട്ടുണ്ട്.

രണ്ട് ബെഡ്റൂമുകളിലും അറ്റാച്ച്ഡ് ബാത്റൂം ഉണ്ടായിരിക്കുന്നതാണ്. ഓപ്പൺ ടെറസ്ലേക്കുള്ള സ്റ്റെയർ ഒരു ബെഡ്റൂമിൽ നിന്നും കാണുന്ന രീതിയിലാണ് കൊടുത്തിരിക്കുന്നത്.  1,213 sqft ആണ് ഈ പ്ലാനിന്റെ ഗ്രൗണ്ട് ഏരിയ ആയി വരുന്നത്. 86 സ്ക്വയർ ഫീറ്റ് ആണ് ഓപ്പൺ ടെറസിലേക്ക് ഉള്ള ഏരിയ ആയി പറയുന്നത്.

1110 സെൻറീമീറ്റർ ആണ് പ്ലാനിൻറെ ഒരു വശത്തിന്റെ നീളം ആയി പറയുന്നത്. 940 സെൻറീമീറ്റർ അടുത്ത വശത്തിന് നീളം ആയി വരുന്നുണ്ട്. 350× 390 എന്ന അളവിൽ ആണ് പോർച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. 310 ×130 അളവിൽ ചെറിയൊരു സിറ്റൗട്ടും കൊടുത്തിട്ടുണ്ട്.  360× 410 ഏരിയയാണ് ബെഡ്റൂമിനായിയി നൽകിയിരിക്കുന്നത്.

300 ×300 ഏരിയയിലാണ് കിച്ചൻ ക്രമീകരിച്ചിരിക്കുന്നത്.  വളരെ എളുപ്പത്തിൽ 1200 സ്ക്വയർ ഫീറ്റിൽ നിർമിക്കാവുന്ന വളരെ സിമ്പിൾ ആയിട്ടുള്ള ഒരു വീടിൻറെ പ്ലാൻ ആണ് ഇത്.

Leave a Comment