നാലര സെന്റ് പ്ലോട്ടിൽ 1000 സ്ക്വയർഫീറ്റ് ഒറ്റ നില വീട്..!! പ്ലാനും സവിശേഷതകളും അറിയൂ..!!

ഒരു ചെറിയ കുടുംബത്തിന് യോജ്യമായ 1000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ ഉള്ള രണ്ട് ബെഡ്റൂം വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ആദ്യമായി ഇതിന്റെ പ്ലാൻ എങ്ങനെയാണെന്ന് നോക്കാം. മുൻഭാഗത്തായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാവുന്നതാണ്. ഈ വീടിന്റെ ലിവിങ് റൂം ഡൈനിങ് റൂം എന്നിവ രണ്ടായി തന്നെയാണ് നൽകിയിരിക്കുന്നത്.

ഇവയെ തിരിക്കുന്നതിനായി വെർട്ടിക്കൽ പാനലുകൾ ഉപയോഗിക്കാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഇടതുഭാഗത്തായി മധ്യത്തിൽ സ്റ്റെയർകെയ്സ് നൽകിയിരിക്കുന്നു. ഓപ്പൺ ടെറസിലേക്ക് ഇതുവഴി കയറാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഇടതു ഭാഗത്തായി ഒരു വാഷ് യൂണിറ്റും നൽകിയിട്ടുണ്ട്.

സ്റ്റെയർ കേസിന്റെ ഇരുവശങ്ങളിലുമായിട്ടാണ് 2 ബെഡ് റൂമുകളും നൽകിയിരിക്കുന്നത്. ഇതിൽ സ്റ്റെയർകെയ്സിന്റെ വലതുഭാഗത്തുള്ള ബെഡ്റൂം ബാത്ത് അറ്റാച്ച്ഡ് ആണ്. ഇടതുഭാഗത്തുള്ള ബെഡ്റൂമിനോട് ചേർന്ന് ബെഡ്റൂമിൽ നിന്നും ഡൈനിങ് ഏരിയയിൽ നിന്നും ഒരുപോലെ ആക്സസ് ലഭിക്കുന്ന രീതിയിൽ ഒരു കോമൺ ടോയ്ലറ്റ് നൽകിയിട്ടുണ്ട്.

ഡൈനിങ് ഏരിയയുടെ വലതു ഭാഗത്തായിട്ടാണ് അടുക്കള നൽകിയിരിക്കുന്നത്. അടുക്കളയിൽ നിന്നും കടക്കാവുന്ന രീതിയിൽ വർക്ക് ഏരിയ നൽകിയിട്ടുണ്ട്. സിറ്റൗട്ടും കൂടി ഉൾപ്പെടുത്തുമ്പോൾ മൊത്തത്തിൽ 1050 സ്ക്വയർ ഫീറ്റ് വിസ്തീർണമാണ് ഈ പ്ലാൻ അനുസരിച്ച് ഉള്ള വീടിന് നൽകിയിരിക്കുന്നത്. നാലര സെന്റ് പ്ലോട്ട് ആണ് ഇതിന് ആവശ്യമായി വരിക.

ഏകദേശം 16 ലക്ഷം രൂപ മുതൽ ഈ പ്ലാൻ അനുസരിച്ചുള്ള വീട് നിർമ്മിക്കുന്നത് ബഡ്ജറ്റ് കണക്കാക്കേണ്ടി വരും. ഒരു ചെറിയ കുടുംബത്തിന് പറ്റുന്ന വളരെ സിമ്പിൾ ആയ ഒരു പ്ലാൻ ആണ് ഇത്.