4.5 സെന്റ് പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന 3 ബെഡ്റൂം ഉള്ള ഒരു നില വീടിന്റെ പ്ലാൻ കാണാം..!!

നാലര സെന്റ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന 3 ബെഡ് റൂമുകളോടു കൂടിയ ഒറ്റ നില വീടിന്റെ പ്ലാൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിന്റെ സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം. വീടിന്റെ മുൻഭാഗത്തായി സിറ്റൗട്ട് നൽകിയിരിക്കുന്നു. മുന്നിൽ നടുഭാഗത്ത് ആയിട്ടാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാവുന്നതാണ്. ലിവിങ് റൂമിൽ നിന്നും ഒരു ഓപ്പൺ പാസ്സെജിലേക്കാണ് കടക്കുന്നത്.

ഇത് നീളത്തിൽ ആണ് ഉള്ളത്. ഈ പാസ്സേജിന്റെ വലത്തേ അറ്റം കോമൺ ടോയ്ലറ്റ് ആണ്. ലിവിങ് റൂമിന്റെ വലതു ഭാഗത്തായിട്ടാണ് ഒരു ബെഡ്റൂം നൽകിയിരിക്കുന്നത്. ഈ ബെഡ്റൂമിൽ നിന്നും ആക്സസ് ലഭിക്കുന്ന രീതിയിലാണ് കോമൺ ടോയ്‌ലറ്റ് ഉള്ളത്. ഓപ്പൺ പാസ്സേജിന്റെ ഇടത് അറ്റത്തു നിന്ന് കടക്കാവുന്ന രീതിയിൽ ലിവിങ് റൂമിന്റെ ഇടത് ഭാഗത്തായാണ് മറ്റൊരു ബെഡ്റൂം നൽകിയിരിക്കുന്നത്.

ഈ ബെഡ്റൂം ബാത്ത് അറ്റാച്ച്ഡ് ആണ്. പാസ്സേജിന്റെ ഇടതു ഭാഗത്ത് ഈ ബെഡ്റൂമിന്റെ മറുഭാഗത്ത് ആയി മറ്റൊരു ബെഡ്റൂം നൽകിയിരിക്കുന്നു. ലിവിങ് റൂമിൽ നിന്നും നേരെ പാസേജ് കടന്നാൽ ഡൈനിങ് റൂമിലേക്ക് എത്താം. ഡൈനിംഗ് റൂമിന്റെ വലതുഭാഗത്തായി അടുക്കള നൽകിയിരിക്കുന്നു.

അടുക്കളയിൽ നിന്നും കടക്കാവുന്ന രീതിയിൽ ഒരു വർക്ക് ഏരിയയയും ഇതിൽ നൽകിയിട്ടുണ്ട്. ആകെ മൊത്തത്തിൽ ഈ വീടിന്റെ വിസ്തീർണ്ണം വരുന്നത് 1025 സ്ക്വയർ ഫീറ്റ് ആണ്. നാലര സെന്റ് പ്ലോട്ടിൽ ഈ വീട് നിർമ്മിക്കാവുന്നതാണ്.

ഒരു സാധാരണ കുടുംബത്തിന് താമസിക്കാൻ സാധിക്കുന്ന ഒരുനില വീടാണ് ഇത്. ഈ പ്ലാനിൽ സ്റ്റെയർകേസ് ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും ഒരു നില വീട് ആഗ്രഹിക്കുന്ന ആളുകൾക്ക് തെരഞ്ഞെടുക്കാൻ പറ്റിയ നല്ലൊരു പ്ലാൻ ആണ് ഇത്.

Leave a Comment