മൂന്നര സെന്റ് പ്ലോട്ടിൽ 3 ബെഡ്‌റൂം വീട്..!! മനോഹരമായ വീടിന്റെ പ്ലാൻ പരിചയപ്പെടാം..!!

മൂന്നര സെന്റ് പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന 3 ബെഡ് റൂമുകളോടു കൂടിയ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഈ പ്ലാനിന്റെ വിവരങ്ങൾ എന്തെല്ലാം എന്ന് നോക്കാം. മുൻഭാഗത്ത് നടുവിലായി സിറ്റൗട്ട് നൽകിയിരിക്കുന്നു. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. ലിവിങ് റൂമും ഡൈനിങ് ഏരിയയും ഒരുമിച്ചാണ് നൽകിയിരിക്കുന്നത്.

ഡൈനിങ് ഏരിയയുടെ ഇടതുഭാഗത്തായി സ്റ്റെയർ കേസ് നൽകിയിരിക്കുന്നത് കൊണ്ടുതന്നെ ഇത് മൊത്തത്തിൽ നീളത്തിൽ ആണ് ഉള്ളത്. സ്റ്റെയർകെയ്സിന് അടിയിലായി വാഷ് യൂണിറ്റ് നൽകാവുന്നതാണ്. സ്റ്റെയർ കേസിന്റെ വലതുഭാഗത്തായി ഡൈനിങ് ടേബിൾ സെറ്റ് ചെയ്യാവുന്നതാണ്. ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും തിരിക്കുന്നതിന് സോഫ അറേഞ്ച് ചെയ്യാവുന്നതാണ്.

ഡൈനിങ് കം ലിവിങ് ഏരിയയിൽ നിന്നും കടക്കാവുന്ന രീതിയിൽ ആണ് വീടിന്റെ വലതുഭാഗത്തായി 2 ബെഡ് റൂമുകൾ നൽകിയിരിക്കുന്നത്. ആവശ്യത്തിന് വലിപ്പമുള്ള ബെഡ്റൂമുകൾ ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. ഈ രണ്ട് ബെഡ്റൂമുകൾക്കുമായി കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നത് സ്റ്റെയർകേസിന്റെ അടിഭാഗത്തായിട്ടാണ്.

കോമൺ ടോയ്ലറ്റിനോട് ചേർന്നാണ് മറ്റൊരു റൂമിന്റെ അറ്റാച്ച്ഡ് ബാത്റൂം വരുന്നത്. ലിവിംഗ് കം ഡൈനിങ് ഏരിയയിൽ നിന്നും കടക്കാവുന്ന രീതിയിൽ ആണ് ഇടതു സൈഡിൽ ആയി ഒരു ബെഡ്റൂമും അടുക്കളയും നൽകിയിരിക്കുന്നത്. അടുക്കളയിൽ നിന്നും കടക്കാവുന്ന രീതിയിൽ ഒരു വർക്ക് ഏരിയയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലാണ് ഈ വീടിന്റെ വെന്റിലേഷൻ അറേഞ്ച് ചെയ്തിരിക്കുന്നത്. സ്റ്റെയർ കയറി മുകളിലേക്ക് ചെന്നാൽ ഓപ്പൺ ടെറസിലേക്ക് കടക്കാവുന്നതാണ്. 965 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ ആകെ വിസ്തീർണ്ണം വരുന്നത്. മൂന്നര സെന്റ് പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു സാധാരണ കുടുംബത്തിന് അനുയോജ്യമായ ഒരു വീടിന്റെ പ്ലാൻ ആണിത്.

Leave a Comment