5 സെന്റ് പ്ലോട്ടിൽ നിർമിക്കാൻ സാധിക്കുന്ന 2 ബെഡ് റൂമുകളോടു കൂടിയ ഒരു അടിപൊളി വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 1180 സ്ക്വയർ ഫീറ്റ് ഏരിയ വരുന്ന ഈ വീടിന്റെ പ്ലാൻ എങ്ങനെയാണെന്ന് നോക്കാം. വീടിന്റെ മുൻ ഭാഗത്ത് ഇടതുഭാഗത്തായി സിറ്റൗട്ട് നൽകിയിരിക്കുന്നു.
സിറ്റൗട്ടിൽ നിന്നും നേരെ ലിവിങ് സ്പേസിലേയ്ക്കാണ് കടക്കുന്നത്. ഇതിന്റെ ഇടതുഭാഗത്ത് സോഫ അറേഞ്ച് ചെയ്യാവുന്നതാണ്. വലതു ഭാഗത്തെ ചുമരിൽ ടിവി യൂണിറ്റ് അറേഞ്ച് ചെയ്യാം . ഇവിടെ നിന്നും നേരെ ഒരു ഓപ്പൺ പാസ്സേജിലേക്കാണ് കടക്കുന്നത്. ഈ പാസ്സേജിന്റെ ഇടത്തേ അറ്റത്തെ ഡൈനിങ് സ്പേസും വലത്തേയറ്റത്ത് സ്റ്റെയർകേസുമാണ് നൽകിയിരിക്കുന്നത്.
ഡൈനിങ് ഏരിയയിൽ നിന്നും ഒരു ബെഡ്റൂമിലേക്ക് കടക്കാവുന്നതാണ്. ഇത് ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം ആണ്. അതുപോലെതന്നെ ലിവിങ് റൂമിന്റെ വലതുഭാഗത്തായി ഓപ്പൺ പാസ്സേജിൽ നിന്നും കടക്കാവുന്ന രീതിയിൽ മറ്റൊരു ബെഡ്റൂമും നൽകിയിട്ടുണ്ട്.
ഇതും ബാത്ത് അറ്റാച്ച്ഡ് ആണ്. ഈ ബെഡ്റൂമിന്റെ നേരെ എതിർവശത്തായിട്ടാണ് അടുക്കള വരുന്നത്. ഇതിന്റെ വലതുഭാഗത്തായാണ് സ്ലാബ് നൽകിയിട്ടുള്ളത്. അടുക്കളയിൽ നിന്നും വർക്ക് ഏരിയയിലേക്ക് കടക്കാവുന്നതാണ്. ഈ പ്ലാനിന്റെ നീളം വരുന്നത് 1254 സെന്റീമീറ്റർ ആണ്. 900 സെന്റീമീറ്റർ ആണ് ഈ പ്ലാനിന്റെ വീതി വരുന്നത്.
ആകെ 1063 സ്ക്വയർഫീറ്റ് ആണ് ഈ പ്ലാനിലെ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ വരുന്നത്. 5 സെന്റ് പ്ലോട്ടിൽ നിർമ്മിക്കാവുന്ന ഈ വീടിന്റെ പ്ലാൻ അനുസരിച്ച് 18 ലക്ഷം രൂപ മുതൽ ഈ വീടിന് ബഡ്ജറ്റ് കണക്കാക്കാവുന്നതാണ്. ഒരു ചെറിയ കുടുംബത്തിന് താമസിക്കാൻ യോഗ്യമായ നല്ലൊരു പ്ലാൻ ആണിത്.