1090 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ഒരു അടിപൊളി രണ്ട് ബെഡ്റൂം വീടിന്റെ പ്ലാനും സവിശേഷതകളും അറിയാം..!!

1090 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന, നാല് സെന്റിനു മുകളിലുള്ള പ്ലോട്ടിൽ നിർമ്മിക്കാൻ സാധിക്കുന്ന ഒരു അടിപൊളി വീടിന്റെ പ്ലാനും സവിശേഷതകളും ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഈ പ്ലാനിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം. വീടിന്റെ മുൻ ഭാഗത്ത് ഇടതുവശത്ത് ആയിട്ടാണ് സിറ്റൗട്ട് നൽകിയിരിക്കുന്നത്.

സിറ്റൗട്ടിന്റെ വലത് ഭാഗത്തായിട്ടാണ് ലിവിങ് റൂം ഉള്ളത്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാം. ലിവിങ് റൂമിൽ നിന്നും നേരെ ഡൈനിംഗ് റൂമിലേക്ക് കടക്കാവുന്നതാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു ഡൈനിങ് ഏരിയ ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയയുടെ വലതുഭാഗത്തായി സ്റ്റെയർകെയ്സ് നൽകിയിരിക്കുന്നു.

സ്റ്റെയർകേസിന്റെ താഴെ ഭാഗത്ത് ഒരു കോമൺ ടോയ്‌ലറ്റും വാഷ് യൂണിറ്റും നൽകിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെ ഡൈനിങ്ങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ ഒരു ബെഡ്റൂം നൽകിയിട്ടുണ്ട്. ഡൈനിങ്ങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ സ്റ്റെയർകെയ്സിന് സൈഡിലായി മറ്റൊരു ബെഡ്റൂമും നൽകിയിട്ടുണ്ട്. ഇത് ബാത്ത് അറ്റാച്ച് ബെഡ്റൂം ആണ്.

പ്ലാനിന്റെ ഇടതുവശം ചേർന്ന് ഡൈനിങ്ങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ അടുക്കള നൽകിയിരിക്കുന്നു. അത്യാവശ്യം സ്ഥലം അടുക്കളയ്ക്ക് നൽകിയിട്ടുണ്ട്. അടുക്കളയിൽ നിന്നും കണക്ട് ആവുന്ന രീതിയിൽ ഒരു വർക്ക് ഏരിയയും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റെയർകെയ്സ് കയറി ഓപ്പൺ ടെറസ്സിലേക്ക് കടക്കാവുന്നതാണ്. ഈ പ്ലാൻ നീളത്തിൽ ആണ് നൽകിയിട്ടുള്ളത്. 1240 സെന്റീമീറ്റർ ആണ് ഈ പ്ലാനിന്റെ നീളം വരുന്നത്.

അതുപോലെ 965 സെന്റീമീറ്റർ വീതിയാണ് ഈ പ്ലാനിൽ ഉള്ളത്. നാല് സെന്റ് മുകളിൽ സ്ഥലമുള്ള പ്ലോട്ടിന് പറ്റിയ ഒരു പ്ലാൻ ആണ് ഇത്. ഒരു ചെറിയ കുടുംബത്തിന് പറ്റുന്ന, കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം നിർവഹിക്കുന്ന ഒരു പ്ലാൻ ആണ് ഇത്. 1090 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ മൊത്തം വിസ്തീർണം വരുന്നത്. അതിനാൽ തന്നെ 17 ലക്ഷം രൂപ മുതൽ ഈ വീടിന് ബഡ്ജറ്റ് കണക്കാക്കാവുന്നതാണ്.

Leave a Comment