1000 സ്ക്വയർഫീറ്റിൽ താഴെ വിസ്തീർണം വരുന്ന 3 ബെഡ് റൂമുകൾ ഉൾപ്പെടുത്തിയ ഒരു മനോഹര ഭവനത്തിന്റെ പ്ലാനും സവിശേഷതകളും ഇവിടെ പരിചയപ്പെടാം. ഇതിന്റെ പ്ലാനിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് പരിശോധിക്കാം. ഈ പ്ലാനിൽ പോർച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് വീടിന്റെ മുൻഭാഗത്ത് വലതു ഭാഗത്തായിട്ടാണ് നൽകിയിരിക്കുന്നത്. പോർച്ചിനോട് ചേർന്ന് നടു ഭാഗത്തായി സിറ്റൗട്ട് നൽകിയിരിക്കുന്നു. ആവശ്യപ്പെട്ട വലിപ്പമുള്ള സിറ്റൗട്ട് ആണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. സിറ്റൗട്ടിൽ നിന്നും ലിവിങ് റൂമിലേക്ക് കടക്കാവുന്നതാണ്. ലിവിങ് റൂമിന്റെ വലതുഭാഗത്തായി ലിവിങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ ഡൈനിംഗ് റൂം നൽകിയിരിക്കുന്നു.
ഡൈനിങ് റൂമിന്റെ വലതുഭാഗത്തായി വാഷ് യൂണിറ്റ് നൽകാവുന്നതാണ്. ഡൈനിങ്ങ് റൂമിൽ നിന്നും നേരെ അടുക്കളയിലേക്ക് പ്രവേശിക്കാൻ സാധിക്കും. ലിവിങ് റൂമിൽ നിന്നും കടക്കാവുന്ന രീതിയിൽ മുകൾഭാഗത്ത് ഒരു ബെഡ്റൂം, ഇടതുഭാഗത്ത് രണ്ട് ബെഡ്റൂമുകൾ എന്നിങ്ങനെയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. ലിവിങ് റൂമിന്റെ ഇടതുഭാഗത്തുള്ള 2 ബെഡ് റൂമുകൾക്ക് ഇടയിലായി ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നു.
ബെഡ് റൂമുകൾക്ക് ഏരിയ കൂടുതൽ ലഭിക്കുന്നതിന് വേണ്ടിയാണ് അറ്റാച്ച്ഡ് ബാത്റൂമുകൾ ഒഴിവാക്കിയിരിക്കുന്നത്. വേണമെങ്കിൽ അറ്റാച്ച്ഡ് ബാത്ത് റൂമുകൾ നൽകാവുന്നതാണ്. ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവും ഉണ്ടാവുന്ന രീതിയിൽ ആണ് ഈ പ്ലാനിൽ വെന്റിലേഷൻ നൽകിയിരിക്കുന്നത്. 1018 സെന്റീമീറ്റർ നീളം ആണ് ഈ പ്ലാനിന് ഉള്ളത്. അതുപോലെ 936 സെന്റീമീറ്റർ ആണ് ഈ പ്ലാനിന്റെ വീതി.
980 സ്ക്വയർ ഫീറ്റ് ആണ് ഈ പ്ലാനിന്റെ മൊത്തം വിസ്തീർണം വരുന്നത്. അതുകൊണ്ടുതന്നെ 12 ലക്ഷം രൂപ മുതൽ ഈ വീടിന് ബഡ്ജറ്റ് കണക്കാക്കാവുന്നതാണ്. ഒരു ഇടത്തരം കുടുംബത്തിനു പറ്റിയ മനോഹരമായ ഒരു വീടിന്റെ പ്ലാൻ ആണ് ഇത്.