18 ലക്ഷത്തിന് മൂന്ന് ബെഡ് റൂമുള്ള മനോഹരമായ ഒറ്റ നില വീട് നിർമ്മിക്കാം. വീടിന്റെ പ്ലാൻ കാണൂ..

വളരെ മനോഹരമായ ഒരു വീടാണിത് 1000 സ്ക്വയർ ഫീറ്റ് ആണ് ഈ വീട്ടിലുള്ളത്. ഇതിൽ 3ബെഡ്റൂം ആണുള്ളത്. മൂന്ന് ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ഉള്ളതാണ്. ഈ വീടിന് സിറ്റൗട്ട്, മൂന്ന് ബെഡ്റൂം അറ്റാച്ച്ഡ്, ഡ്രോയിങ് റൂം, ഡൈനിങ് റൂം, കിച്ചൺ, സ്റ്റോർറൂം എന്നിങ്ങനെയാണ് ഉള്ളത്. ഒരു സ്ക്വയർ പ്ലോട്ടിൽ നിർമ്മിക്കാവുന്ന തരത്തിൽ ഉള്ള പ്ലാൻ ആണ് ഇത്. സിറ്റൗട്ടിൽ നിന്ന് നേരെ ഡ്രോയിംഗ് റൂമിലേക്ക് കയറാം അവിടെനിന്ന് ഓപ്പൺ ആയ ഡൈനിങ്ങ് റൂമിലേക്ക് കയറാം, ഇതിലുള്ള മൂന്ന് ബെഡ്റൂമിലേക്ക് ഇവിടെ നിന്നാണ് കയറാൻ സാധിക്കുന്നത്. കിച്ചണിൽ ഒരു സ്റ്റോറും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ലിന്റൽ ഉയരം 240 cm ഉം വീടിന്റെ ഉയരം 330cm ഉം നൽകുകയാണെങ്കിൽ വലിയ രീതിയിലുള്ള വീടായുള്ള പ്രതീതി നിലനിർത്താൻ സാധിക്കും.

ഈ വീടിൻറെ പുറമെ നിന്ന് നോക്കുകയാണെങ്കിൽ ഒരു കണ്ടമ്പററി ഡിസൈൻ ഉള്ള നിർമ്മിതിയാണ് ഈ വീട്ടിലുള്ളത്. പുറമേ മുൻഭാഗത്തായി സ്റ്റോൺ ക്ലാഡിംഗ് ഉപയോഗിച്ച് പുറം പി പുറംഭിത്തി യുടെ മകൾ ഭാഗം പാകിയിട്ടുണ്ട്. പാരപ്പറ്റ്നായി കുറച്ച് ഭാഗത്ത് സ്റ്റീൽ ഫാബ്രിക്കേഷൻ ഉപയോഗിച്ചിട്ടുണ്ട്. ഒരു ആറ് സെന്ററിൽ ഈ വീട് നിർമ്മിച്ച് എടുക്കാം.

18 ലക്ഷത്തിന് അടുത്താണ് ഇതിൻറെ ആകെയുള്ള നിർമാണച്ചെലവ്. ഇനി പ്ലാനിൽ ഇടതുഭാഗത്തുള്ള ബെഡ് റൂം ആണ് മാസ്റ്റർ ബെഡ്റൂം ആയി സെറ്റ് ചെയ്തിരിക്കുന്നത്. കാരണം ആ ബെഡ്റൂമിൽ ആണ് ബാക്കിയുള്ള ബെഡ്റൂമിന് അപേക്ഷിച്ച് കൂടുതൽ വിസ്തീർണം ഉള്ളത്.

അധികം കോംപ്ലിക്കേഷൻ ഉകൾ ഇല്ലാതെ ഉള്ള നല്ലൊരു പ്ലാൻ ആണിത് ഒരു ചെറിയ ഫാമിലിക്ക് പറ്റിയ തരത്തിലുള്ള നിർമിതിയാണ് ഈ വീടിന്റേത്.

ഫ്ലാറ്റ് മേൽക്കൂരയാണ് ഈ വീടിന് നൽകിയിട്ടുള്ളത്. വീട്നിറെ പുറമെയുള്ള ഭംഗിക്കായി മുൻപിലുള്ള രണ്ടു ബെഡ് റൂമിന്റെയും സിറ്റ് ഔട്ടിന്റെനയും മുകളിലുള്ള പാരപ്പെറ്റുകൾ ഉയർത്തിയാണ് നിർമ്മിച്ചിട്ടുള്ളത്. അതിനു മുൻപിൽ പാകിയിട്ടുള്ള സ്റ്റോൺ ക്ലാഡിങ്ങിൽ വാഷ് വാൾ ലൈറ്റ് കൊടുത്തിട്ടുണ്ട്. ഇത് പ്രധാനമാണ്. കാരണം രാത്രിയിൽ വീടിന്റെ ഭംഗി ഒന്ന് കൂടെ ഹൈ ലൈറ്റ് ചെയ്യാൻ ഈ ലൈറ്റുകൾ സഹായിക്കും. ഒരു വൈറ്റ്- ഗ്രേ പെയിന്റിംഗ് ആണ് ഈ വീടിനു നൽകിയിട്ടുള്ളത്.

18 ലക്ഷം ആണ് ഈ വീടിന് പ്രതീക്ഷിക്കുന്ന ചെലവ് എന്ന് പറഞ്ഞിരുന്നല്ലോ. ഈ ചെലവ് വേണമെങ്കിൽ കുറയ്ക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

  1. വീടിന്റെ ഉൾഭാഗം തേക്കാതെ ജിപ്‌സും പ്ലാസ്റ്ററിങ് ഉപയോഗിക്കുക. അങ്ങിനെയാണെങ്കിൽ ഉൾഭാഗം തേക്കുന്ന ചെലവ് കുറയ്ക്കാം. (ബാത്ത് റൂമുകളുടെ ഉൾഭാഗവും പുറം ഭാഗവും തേക്കണം. അല്ലെങ്കിൽ ഈർപ്പം പടരാൻ സാധ്യത ഉണ്ട്). ജിപ്‌സും പ്ലാസ്റ്ററിങ് ഉപയോഗിക്കുമ്പോൾ പൂട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യും.
  2. എല്ലാ റൂമുകൾക്കും ഒരേ തരത്തിലുള്ള ടൈലുകൾ ഉപയോഗിക്കാൻ ശ്രെമിക്കുക. എങ്കിൽ വെസ്റ്റേജ് കുറയ്ക്കാം.
  3. ജനലുകളുടെ ഷട്ടറുകൾക്ക് ഫാബ്രിക്കേഷൻ ഉപയോഗിക്കുക.
  4. ഫില്ലർ സ്ലാബ് രീതിയിലുള്ള റൂഫ് കോൺക്രീറ്റ് രീതി ഉപയോഗിക്കുക. അത് വഴി 25 ശതമാനം ചെലവ് സാധാരണ കോൺക്രീറ്റ് ചിലവിൽ നിന്ന് കുറയ്ക്കുവാൻ നമുക്ക് സാധിക്കും. ഫില്ലർ സ്ലാബ് നിർമ്മിതിയ്ക്ക് ഓട് ഉപയോഗിക്കുക.

വീടിന്റെ ഉള്ളിലെ ചൂട് ഒഴിവാക്കുന്നതിന് റൂഫ് ടെറസിൽ വൈറ്റ് സിമെന്റ് അടിക്കുക.

1 thought on “18 ലക്ഷത്തിന് മൂന്ന് ബെഡ് റൂമുള്ള മനോഹരമായ ഒറ്റ നില വീട് നിർമ്മിക്കാം. വീടിന്റെ പ്ലാൻ കാണൂ..”

  1. I would like to know more on it. Expecting a response from your end. Please reach me via 8089037201

Comments are closed.